പാർക്കിലെ കളിയുപകരണത്തിൽപ്പെട്ട് കൈവിരലുകൾക്കു പരുക്കേറ്റു

പാർക്കിലെ കളിയുപകരണത്തിൽപ്പെട്ട് കൈവിരലുകൾക്കു പരുക്കേറ്റു

അംബേദ്കർ പാർക്കിലെ കളിയുപകരണത്തിൽപ്പെട്ട് 8 വയസുകാരന്റെ കൈവിരലുകൾക്കു പരുക്കേറ്റു. കണ്ണൻകുളങ്ങര രശ്മി ഭവനിൽ രശ്മിരാജിന്റെ മകൻ അഭിഷേകിനാണു കഴിഞ്ഞദിവസം പരുക്കേറ്റത്.

പാർക്കിന്റെ വടക്കുഭാഗത്തു സജ്ജീകരിച്ച സയൻസ് പാർക്കിൽ മറ്റൊരാൾ കറക്കിവിട്ട ഉപകരണത്തിൽ പിടിച്ചപ്പോൾ ഇടതുകയ്യിലെ ചൂണ്ടുവിരലിന്റെ കുറച്ചുഭാഗം ആഴത്തിൽ മുറിഞ്ഞു. നടുവിരലിന്റെ എല്ലിനു പൊട്ടലുണ്ടായി. ഉടൻ ഡോൺബോസ്കോ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയ നടത്തി. ഇൻഫന്റ് ജീസസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

Related post