ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ദിലീപിനു നൽകണമെന്നു കോടതി

ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ദിലീപിനു നൽകണമെന്നു കോടതി

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണ വിവരങ്ങൾ പ്രതിയായ നടൻ ദിലീപിനു നൽകണമെന്നു കോടതി. ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ചുള്ള തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്നു കാട്ടി ദിലീപ് നൽകിയ ഹർജിയിലാണ് അഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയുടെ നിർദേശം.

കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന്റെ പരിശോധനയുടെ പൂർണ വിവരങ്ങൾ ദിലീപിനു നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണു കോടതിയുടെ നിർദേശം. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കോടതി ഇവ വീണ്ടും കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിൽ അയച്ചേക്കുമെന്നും വിവരമുണ്ട്. എന്നാൽ, അനാവശ്യ ഹർജികൾ നൽകി വിചാരണ വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷൻ ആരോപിച്ചു.

Related post