
നടി കാര്‍ത്തികയുടെ മകന് വിവാഹിതനായി
പഴയകാല നടി കാര്‍ത്തികയുടെ മകന് വിഷ്ണു വിവാഹിതനായി. പൂജയാണ് വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. നടന് വിനീതാണ് വധൂവരന്മാര്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്.
80കളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന് സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയില്‍ ഒരു കാലൊച്ച, താളവട്ടം, കമൽഹാസന്റെ നായകൻ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു.
സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.