നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു

നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു

ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇവർ മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നൽകാതെ കബളിപ്പിച്ച് അകത്തു കടന്നതിനാൽ അതു വഴിയുള്ള അന്വേഷണവും മുടങ്ങിയതോടെയാണ് ചിത്രങ്ങൾ പുറത്തു വിടാൻ പൊലീസ് തീരുമാനിച്ചത്.

പ്രതികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ഇവർ പ്രായപൂർത്തി ആയവരാണോ എന്നു സംശയിക്കുന്നതിനാൽ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാനായിരുന്നു പൊലീസ് തീരുമാനം. എന്നാൽ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വന്നതോടെ പൊലീസ് കടുത്ത സമ്മർദത്തിലായി. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോർട്ട് തേടി. ഈ സാഹചര്യത്തിലാണ് ചിത്രങ്ങൾ പുറത്തു വിടാനുള്ള പൊലീസ് തീരുമാനം.

English Summary: police released photos of accused in actress molestation attempt case

Related post