കൊച്ചിയിൽ ഡിജിറ്റൽ പരസ്യബോർഡുമായി പ്രവർത്തനമാരംഭിക്കാൻ അഡ്‌കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

കൊച്ചിയിൽ ഡിജിറ്റൽ പരസ്യബോർഡുമായി പ്രവർത്തനമാരംഭിക്കാൻ അഡ്‌കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

പ്രമുഖ ഡിജിറ്റൽ പരസ്യ കമ്പനിയായ അഡ്‌കോഡെക് ഇന്ത്യ, കേരളത്തിൽ ഇരുപത്തിയഞ്ചിലധികം സ്ഥലങ്ങളിൽ അവരുടെ ഡിജിറ്റൽ പരസ്യബോർഡ് സ്ഥാപിക്കുമെന്ന് അറിയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ബിസിനസ്സ് നഗരമായ കൊച്ചിയിലെ ഹൃദയ ഭാഗങ്ങളിൽ ആണ് കമ്പനി അവരുടെ ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. രണ്ട് മാസത്തിനുള്ളിൽ നൂറിലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും അവർ പദ്ധതിയിടുന്നു. വിവിധ കമ്പനി ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഏറ്റവും അധികം ആളുകളിലേക്ക് ടാർഗെറ്റു ചെയ്‍തു എത്തിക്കുന്നതിനും അവരുടെ പരസ്യദാതാക്കൾക്ക് പരമാവധി ഗുണം ലഭിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) ഉൾപ്പെടെ ഏറ്റവും പുതിയ എല്ലാ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആൻഡ്രോയ്ഡ് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ ആണ് ഇതിനായി കമ്പനി ഉപയോഗിക്കുന്നത്. എല്ലാ ബോർഡുകളും തന്നെ ഇൻറർനെറ്റ് വഴി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതിലേക്ക് പരസ്യങ്ങൾ നൽകുന്നത് ഓൺലൈൻ വഴിയാണ്. പരസ്യം നൽകുന്നതിന് കമ്പനി സൈറ്റിൽ കയറി അതിൽ പറയുന്ന രീതിയിലുള്ള അളവിൽ പരസ്യങ്ങൾ ഇടാവുന്നതാണ് വീഡിയോയും ഫോട്ടോയും ഉൾപ്പെടെ നൽകാവുന്നതാണ്. ഇന്നത്തെ ആധുനിക ബിസിനസുകൾക്ക് പരസ്യം ചെയ്യൽ ആവശ്യമാണ്. ഇവിടെയാണ് അഡ്‌കോഡെക് ഉപയോഗ പ്രദമാകുന്നത്. ബിസിനസുകൾ വിപുലീകരിക്കുന്നതിനുള്ള ഒരുപാടു പുതിയ വഴികൾ വാഗ്ദാനം ചെയ്യുന്ന അഡ്‌കോഡെക് ഇന്ത്യയിലെ മുൻ‌നിര ഡിജിറ്റൽ സൈനേജ് പ്ലാറ്റ്‌ഫോമാണ്.

രാജ്യത്ത് പുതിയ സ്ഥലങ്ങളിൽ ഓഫീസുകൾ തുറക്കുന്നതിൽ ഡിജിറ്റൽ സൈനേജ് ഏജൻസി വളരെ ആവേശത്തിലാണ്. ഇന്ന്, ഡിജിറ്റൽ പരസ്യ രംഗം മുമ്പത്തേക്കാളും വളരെ മികച്ചതാണ്, മാത്രമല്ല അവർ ചെറുകിട ബിസിനസ്സുകളിലേക്കും ഡിജിറ്റൽ സൈനേജ് ഏറ്റവും ആവശ്യമുള്ള ആളുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും. “നമ്മുടെ സമൂഹത്തിലെ ബിസിനസുകൾ എല്ലാം വിപുലീകരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനായുള്ള മുഴുവൻ പ്രവർത്തനങ്ങളും കഴിയുന്നത്ര കുറ്റമറ്റതാക്കാൻ ഞങ്ങൾ വളരെയധികം പരിശ്രമിക്കുന്നു,” കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേഷൻ ഓഫീസറുമായ എഡ്വേർഡ് ആന്റണി പറഞ്ഞു.

സന്ദർഭോചിതമായി പ്രാദേശികവും ലളിതവുമായി പരസ്യങ്ങൾ കാണിക്കുക എന്ന ആശയം നടപ്പിലാക്കാൻ കമ്പനി ഉറ്റുനോക്കുകയാണ്. ഇതിനായി അഡ്‌കോഡെക് നിർമ്മിച്ച പരസ്യദാതാക്കളുടെ ഒരു ശൃംഖല ഉപയോഗിച്ച് എല്ലാ വിധ ബിസിനസ്സിനും ആവശ്യമായ പരസ്യങ്ങൾ നൽകുന്നതിന് കമ്പനി പരിശ്രമിക്കുന്നു. നിരവധി കമ്പനികളെയും ചെറുകിട ബിസിനസ്സുകളെയും അവരുടെ ഡിജിറ്റൽ സൈനേജ് സേവനങ്ങളുമായി സഹായിച്ചിട്ടുണ്ട്. ബിസിനസ്സ് നവീകരിക്കുന്നതിനുള്ള വഴികൾ തേടുന്ന വ്യക്തികൾക്ക് അവരുടെ എല്ലാ പരസ്യ ആവശ്യങ്ങൾക്കും Adcodec ഡിജിറ്റൽ സൈനേജ് തിരഞ്ഞെടുക്കാം.

ക്യാബ് / ടാക്സി, കാർ വാഷ്, ഇവന്റ് പ്ലാനർമാർ, ഹെൽത്ത് ക്ലബ്ബുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, ബാർ റെസ്റ്റോറന്റുകൾ, ആശുപത്രികൾ, പബ്ലിക് ബസ്, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, തിയറ്ററുകൾ / മൾട്ടിപ്ലക്സ്, സ്റ്റോർ ഡെസ്ക് ഈ സ്ഥലങ്ങളിലെല്ലാം തന്നെ ആണ് ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കുന്നത്. ഒരുപാട് ആളുകൾ സന്ദർശിക്കുന്ന ഈ സ്ഥലങ്ങളിൽ ബോർഡുകൾ വയ്ക്കുന്നത് വഴി അതിൽ വരുന്ന പരസ്യങ്ങൾ അത്രയും അധികം ആളുകളിലേക്ക് എത്തിക്കുന്നത് ആണ് കമ്പനി ശ്രമിക്കുന്നത്.

 കൂടാതെ ഇങ്ങനെയുള്ള സ്ഥലങ്ങൾ സ്വന്തമായുള്ളവർക്ക് അല്ലെങ്കിൽ നടത്തുന്നവർക്ക് കമ്പനിയുടെ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കുന്നത് വഴി ഒരു വരുമാനമാർഗം കൂടി കമ്പനി ഓഫർ ചെയ്യുന്നു.

അഡ്‌കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ച്

അഡ്‌കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ ഒരു ഡിജിറ്റൽ പരസ്യ സേവന കമ്പനിയാണ്. അവരുടെ ഉപഭോക്താക്കൾക്കായി ഒരേ സമയം ഏറ്റവും മികച്ച നിലവാരമുള്ള പരസ്യ സേവനങ്ങൾ നൽകുകയും പരസ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ലോകമെമ്പാടും നിന്നും ആക്‌സസ് ചെയ്യാവുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൂടെ പുതിയ പരസ്യസേവന സാങ്കേതിക വിദ്യകൾ അഡ്‌കോഡെക് നടപ്പിലാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക adcodec.com

Related post