സോഫ്‌റ്റ്‌വേർ ഹാക്ക് ചെയ്ത്‌ വിമാന ടിക്കറ്റ് വില്പന, യുവാവ് പിടിയിൽ

സോഫ്‌റ്റ്‌വേർ ഹാക്ക് ചെയ്ത്‌ വിമാന ടിക്കറ്റ് വില്പന, യുവാവ് പിടിയിൽ

കാക്കനാട് എയർലൈൻ ടിക്കറ്റ് കമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു വിമാന ടിക്കറ്റ് വിൽപനയിലൂടെ 25 ലക്ഷം രൂപയോളം തട്ടിയ കേസിൽ കൊൽക്കത്ത ശ്യാം ബസാർ സ്വദേശി ഷിതിജ് ഷായെ (ഹണി 19) പൊലീസ് അറസ്റ്റ് ചെയ്തു. കിൻഫ്ര വ്യവസായ പാർക്കിലെ സ്ഥാപനം വഴി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത എയർലൈൻ ടിക്കറ്റ് കമ്പനിയുടെ വെബ്സൈറ്റാണ് ഇയാൾ ഹാക്ക് ചെയ്തത്. 25 ലക്ഷം രൂപയുടെ ടിക്കറ്റ് ഓൺലൈനിലൂടെ തട്ടിയെടുത്തെന്ന കേസിൽ ഇൻഫോപാർക്ക് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഈ ടിക്കറ്റുകൾ ഉപയോഗിച്ചു യാത്ര ചെയ്ത കൊൽക്കത്ത സ്വദേശികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഷിതിജ് ഷാ വിറ്റ ടിക്കറ്റുകളാണെന്നു വ്യക്തമായത്. കൊൽക്കത്തയിലെ ‘ചുട്ടി ചുട്ടി’ ട്രാവൽ ഏജൻസി വഴിയായിരുന്നു ടിക്കറ്റ് വിതരണം. ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ എ.അനന്തലാൽ, എസ്ഐമാരായ എ.എൻ.ഷാജു, കെ.ബിജു, എഎസ്ഐ അബ്ദുൽ ഹനീഫ്, സൈബർ സെൽ ഓഫിസർ മാത്യു ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷിച്ചത്.

Related post