ഓഫർ വിൽ‍പ്പന ഇന്ന് രാത്രി, ഫോണുകൾക്ക് വൻ വിലക്കുറവ്

ഓഫർ വിൽ‍പ്പന ഇന്ന് രാത്രി, ഫോണുകൾക്ക് വൻ വിലക്കുറവ്

രാജ്യത്ത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫർ വിൽപ്പന നടത്തുന്നു. ആമസോൺ പ്രൈം ഡേ 2020, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് വിൽപ്പന ബുധനാഴ്ച അർദ്ധരാത്രി ആരംഭിക്കും. ഓഗസ്റ്റ് 6, 7 ദിവസങ്ങളിലാണ് വില്‍പ്പന. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, വെയറബിളുകൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയിൽ മികച്ച ഓഫറുകളാണ് ആമസോൺ, ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. 

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന ഓഗസ്റ്റ് 6 ന് ആരംഭിക്കുമ്പോൾ, ഫ്ലിപ്കാർട്ട് അതിന്റെ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ബുധനാഴ്ച രാത്രി 8 മണി മുതൽ നേരത്തെ പ്രവേശനം നൽകും. ആമസോൺ പ്രൈം ഡേ 2020 വിൽപ്പന കമ്പനിയുടെ പ്രൈം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. ആമസോണും ഫ്ലിപ്കാർട്ടും ഇതിനകം തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ ഓഫറുകൾ ഉപഭോക്താക്കളെ ഇതിനകം അറിയിച്ചിട്ടുണ്ട്. മറ്റുള്ള ഓഫറുകൾ ഇന്ന് രാത്രി ലിസ്റ്റ് ചെയ്യും.

ആമസോൺ പ്രൈം ഡേ സെയിലിൽ 300 ല്‍ കൂടുതൽ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പ്രധാനപ്പെട്ട ബ്രാൻഡുകളെല്ലാം സെയിലിൽ പങ്കെടുക്കുന്നുണ്ട്. ഹോം കിച്ചൻ വിഭാഗത്തിൽ 60 ശതമാനം ഇളവും വസ്ത്രങ്ങൾക്ക് 70 ശതമാനവും ഭക്ഷണസാധനങ്ങൾക്ക് 50 ശതമാനവും ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം ഇളവുകളും നൽകുന്നുണ്ട്. സ്മാർട് ടിവികൾക്കും ഹോം അപ്ലൈൻസസിനും 60 ശതമാനം വരെയാണ് ഇളവ്.

ആമസോൺ പ്രൈം ഡേ 2020 സെയിലിൽ മൊബൈൽ ഫോണുകളിൽ മികച്ച ഓഫറുകളാണ് നൽകുന്നത്. വിൽപ്പനയ്‌ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ ആമസോൺ മൊബൈൽ ഫോണുകളിൽ വരാനിരിക്കുന്ന ഏറ്റവും വലിയ ഓഫറുകൾ പുറത്തുവിടാൻ തുടങ്ങിയിരുന്നു. പ്രൈം ഡേ 2020 വിൽപ്പന ബജറ്റ് സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് നൽകുമെന്ന് ആമസോണിലെ ടീസർ പേജിൽ പറയുന്നത്. നോകോസ്റ്റ് ഇഎംഐ ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, മറ്റ് ബണ്ടിൽഡ് പേയ്‌മെന്റ് ഓഫറുകൾ എന്നിവയും വിൽപ്പനയിൽ ഉൾപ്പെടും.

Related post