സിഗ്നൽ തെറ്റിച്ച ബൈക്ക്‌ യാത്രികന് ആംബുലൻസ് ഇടിച്ചു പരുക്ക്

സിഗ്നൽ തെറ്റിച്ച ബൈക്ക്‌ യാത്രികന് ആംബുലൻസ് ഇടിച്ചു പരുക്ക്

ഏലൂർ ∙ വല്ലാർപാടം കണ്ടെയ്നർ റോഡിൽ പുതിയറോ‍ഡ് ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ അവഗണിച്ച് റോഡ് കുറുകെ കടന്ന ബൈക്ക് യാത്രികന് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ഇടിച്ച് പരുക്കേറ്റു. 

പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ ഭുവനചന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം.മെഡിക്കൽ കോളജിൽ നിന്ന് രോഗിയെയും കൊണ്ട് പറവൂർക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

Related post