അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്

അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്‍തികരമാണ്. ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഗ്–ബിയെ ഇന്നലെ വൈകിട്ടോടെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പത്തരയോടെ അമിതാഭിന്‍റേയും പിന്നീട് അഭിഷേകിന്‍റേയും പരിശോധനാഫലങ്ങള്‍ വന്നു. ഇരുവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

അമിതാഭ് ബച്ചനാണ് കോവിഡ് പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. പിന്നീട് അഭിഷേകും വിവരം പങ്കുവച്ചു. അമിതാഭിന്‍റെ ഭാര്യയും എംപിയുമായ ജയ ബച്ചന്‍, അഭിഷേകിന്‍റെ പത്നി ഐശ്വര്യ റായ് എന്നിവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. മുംബൈ ജുഹുവിലുള്ള ജല്‍സ ബംഗ്ലാവിലാണ് ബച്ചന്‍ കുടുംബം താമസിക്കുന്നത്. 

അമിതാഭ് ബച്ചന്‍റെ മകളായ ശ്വേതയും നിലവില്‍ ഇവിടെ താമസിക്കുന്നതായാണ് വിവരം. ഇരുനടന്‍മാര്‍ക്കും എങ്ങനെ കോവിഡ് പകര്‍ന്നുവെന്ന് വ്യക്തമല്ല. താനുമായി കഴിഞ്ഞ പത്ത് ദിവസം ബന്ധപ്പെട്ടവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അമിതാഭ് ബച്ചന്‍ അഭ്യര്‍ഥിച്ചു. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്ന് അഭിഷേകും ട്വീറ്റ് ചെയ്‍തു. 

English Summary: Amitabh Bachchan and Abhishek test positive with covid 19

Related post