വാട്സാപ്പിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ വരുന്നു

വാട്സാപ്പിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ വരുന്നു

ലോകമെമ്പാടുമുള്ളവരുടെ പ്രിയപ്പെട്ട ചാറ്റിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ജനപ്രിയത ഏറിയതോടെ പുതിയ സാങ്കേതികതകളൊക്കെ വാട്സാപ്പിലേക്ക് എത്തുന്നുണ്ട്. ഇനി ഉടൻ തന്നെ ചലിക്കുന്ന സ്റ്റിക്കറുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റിലാണ് ആനിമേറ്റഡ് സ്റ്റിക്കറുകളെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ലഭ്യമല്ലെങ്കിലും ഉടൻ തന്നെ ബീറ്റാ അപ്ഡേറ്റിൽ ലഭ്യമാക്കും.

ബീറ്റാ പതിപ്പിലെ സ്റ്റിക്കറുകളുടെ പട്ടികയിൽ അപ്ഡേറ്റ് ഓപ്ഷൻ കാണിക്കുന്നുണ്ട്. സ്റ്റിക്കറുകളിൽ എന്തെങ്കിലും മാറ്റം വരുത്തുമ്പോഴാണ് ഇങ്ങനെ കാണിക്കാറുള്ളത്.

വാട്സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ വളരെ മുൻപ് തന്നെ ലഭ്യമാണ്. ടെലഗ്രാമിന്റെ തന്നെ മറ്റൊരു ഫീച്ചറായ ഡിസപ്പിയറിങ് മെസ്സേജും വാട്സാപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നുണ്ട്.

Related post