പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ അഞ്ചാം പാതിരയുടെ  ട്രെയിലര്‍  പുറത്തിറങ്ങി

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ അഞ്ചാം പാതിരയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഞ്ചാം പാതിരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരയുടെ നിര്‍മാണം.

ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. ചിത്രം ജനുവരി പത്തിന് തിയറ്റുകളില്‍ എത്തുമെന്നാണ് സൂചന.

വീഡിയോ കാണാം.

Related post