സാക്ഷിവിസ്താരത്തിന് ഹാജരായില്ല; കുഞ്ചാക്കോ ബോബനെതിരെ വാറന്‍റ്

സാക്ഷിവിസ്താരത്തിന് ഹാജരായില്ല; കുഞ്ചാക്കോ ബോബനെതിരെ വാറന്‍റ്

നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്‍റ്. നടിയെ ആക്രമിച്ച കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോയ്ക്ക് സമൻസ് അയച്ചിരുന്നു. കേരളത്തിന് പുറത്ത് ആയതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചിരുന്നുമില്ല. ഇതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. അടുത്ത മാസം 4ന് ഹാജരാകണം.

അതിനിടെ, ദൃശ്യങ്ങൾ കേന്ദ്ര ലാബിൽ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് അപൂര്‍ണമാണെന്ന് ആരോപിച്ച് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ലാബിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

Related post