പ്ലാസ്റ്റിക് ‘ട്രാപ്പി’ലാക്കും ഓര്മപെടുത്തലായി ഫോർട്ട് കൊച്ചി ബീച്ചിലെ കലാമാതൃക

പ്ലാസ്റ്റിക് ‘ട്രാപ്പി’ലാക്കും ഓര്മപെടുത്തലായി ഫോർട്ട് കൊച്ചി ബീച്ചിലെ കലാമാതൃക

പ്ലാസ്റ്റിക്കിന്റെ ഭീകരമായ ട്രാപ്പിലാക്കപ്പെട്ട നമ്മുടെ മുഖം കണ്ണാടിയിലൂടെ നോക്കിക്കാണുക. അതെ പ്ലാസ്റ്റിക്ക് മരണമണി മുഴക്കുമ്പോൾ അത് തിരിച്ചറിയാൻ വൈകരുത് എന്ന ഓർമ്മപ്പെടുത്തലാവുകയാണ് ഫോർട്ട് കൊച്ചി ബീച്ചിൽ ഒരുക്കിയിരിക്കുന്ന ‘ ട്രാപ്’ എന്ന കലാമാതൃക.

ശാസ്ത്ര ചലച്ചിത്രകാരനായ കെ.കെ.അജികുമാറും ഗായകൻ ബിജു തോമസും ചേർന്നാണ് 1200 ഓളം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു 25 അടി ഉയരമുള്ള ഈ കലാസൃഷ്ട്ടി നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 6 പേർക്ക് വീതം പ്ലാസ്റ്റിക്ക് കുപ്പിയുടെ രൂപത്തിലുള്ള പ്രതിഷ്ട്ടപാനത്തിന്റെ ഉള്ളിൽ കയറാൻ കഴിയും. കുപ്പിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോളാണ് ‘ ട്രാപ്’ എന്ന പേരിന്റെ അർത്ഥം പൂർണ്ണമാവുക.

പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും ജലാശയങ്ങളുടെ ജൈവ വ്യവസ്ഥയെയും നശിപ്പിക്കുന്ന വില്ലനാകുമ്പോൾ പ്ലാസ്റ്റിസിക്കിനെതിരേ ജാഗ്രത പുലർത്താനുള്ള സന്ദേശമാണ് കൊച്ചിൻ ഷിപ് യാർഡ്, ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ മെമ്മോറിയൽ ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ നിർമ്മിച്ച ഈ കലാമാതൃക നൽകുന്നത്.

ഡച്ച് സെമിത്തേരിയുടെ പിറകിലായി സ്ഥാപിച്ചിരിക്കുന്ന ‘ട്രാപ്’ പ്രദർശനം ജനുവരി 30 വരെ ഉണ്ടാവും. ട്രാപ്പി’നുള്ളിൽ കയറി സെൽഫി എടുക്കുന്നവർക്കായി പ്ലാസ്റ്റിക് വിരുദ്ധ അടിക്കുറിപ്പ് എഴുതി 8078156791 എന്ന നമ്പറിലേക്ക് അയക്കുന്ന സെൽഫി മത്സരവും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

Related post