സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും

സംസ്ഥാനത്ത് ബവ്റിജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും.

ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും.

ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും, 225 ഫോർ സ്റ്റാർ ഹോട്ടലും 51 ഫൈവ് സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്.

എന്നാൽ ഇതിനെ പറ്റി കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ആപ്പ് തയ്യാറാക്കുന്ന കമ്പനി ഫെയർ കോഡ് ടെക്നോളോജിസ് പ്രതികരിച്ചു. ആപ്പിന്റെ പ്രവർത്തനം വിലയിരുത്താൻ ഉള്ള ടെസ്റ്റുകൾ എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട് എന്നും കമ്പനി പ്രതിനിധി മൈ കൊച്ചി ഓൺലൈനിനോട് പറഞ്ഞു.

Related post