ബ്യൂട്ടി പാർലറിലെ കൊലപാതകം: പ്രതി സെക്കന്തരാബാദിൽ പിടിയിൽ

ബ്യൂട്ടി പാർലറിലെ കൊലപാതകം: പ്രതി സെക്കന്തരാബാദിൽ പിടിയിൽ

കാക്കനാട് തെങ്ങോടിലെ വാടക വീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് ചണ്ഡിരുദ്രയെ സെക്കന്ദരാബാദിൽ നിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയോടെ പ്രതിയെ ഇവിടെ എത്തിക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ വിജയിന്റെ മൃതദേഹം കാണപ്പെട്ടത്. സെക്കന്ദരാബാദ് സ്വദേശിയായ വിജയിന്റെ നാട്ടുകാരനും സുഹൃത്തുമാണ് പിടിയിലായ ചണ്ഡിരുദ്ര.

ഇടച്ചിറയിലെ ബ്യൂട്ടിപാർലറിൽ മേക്കപ്പ് ആർട്ടിസ്റ്റ് കം മാനേജരായി ജോലി ചെയ്യുകയായിരുന്ന വിജയിനെ കാണാനെത്തിയ ചണ്ഡിരുദ്ര രാത്രി വാടക വീട്ടിൽ വിജയിനൊപ്പം താമസിച്ചിരുന്നു.  കൊലപാതകത്തിനു ശേഷം ചണ്ഡിരുദ്രയെ കാണാതായതോടെയാണ് ഇയാളെ തേടി പൊലീസ് സെക്കന്ദരാബാദിലേക്ക് പോയത്. ഇൻഫോപാർക്ക് എസ്ഐ എ.എൻ.ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Related post