
എ.ടി.കെ കൊല്‍ക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം
എ.ടി.കെ. കൊല്‍ക്കത്തക്കെതിരെ കേരളത്തിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കേരളം നിര്‍ണായക വിജയം നേടിയത്. 70-ാം മിനിറ്റില്‍ ഹാലിചരന്‍ നര്‍സാറിയാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഏക ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.ക്കെതിരേ 5-1 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ് ഇന്ന് കളത്തിലിറങ്ങിയത്. ഇന്നത്തെ വിജയത്തോടെ കേരളം 14 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. 21 പോയിന്റുമായി എ.ടി.കെ മൂന്നാം സ്ഥാനത്ത് തുടരും.
പ്രതിരോധനിരയിലെ കരുത്തന് ജിയാനി സ്യുവര്ലൂണിന്റെ അസാന്നിധ്യത്തിലായിരുന്നു കേരളത്തിന്റെ ജയം. തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് മേധാവിത്തത്തോടെയാണ് മുന്നേറിയത്.