പഴയ ‘നീല ബക്കറ്റ്’ പാട്ട് ഓർമയുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം

പഴയ ‘നീല ബക്കറ്റ്’ പാട്ട് ഓർമയുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം

മലയാളത്തിലെ ആദ്യത്തെ റാപ് സോങ് എന്ന് വിശേഷിപ്പിക്കാവുന്ന പഴയ ബക്കറ്റ് പാട്ട് 2006 ലാണ് പുറത്തിറങ്ങിയത്. കാലം ഇത്ര ഫാസ്റ്റായിരുന്നില്ല, ബക്കറ്റ് പാട്ട് അന്ന് യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായിരുന്നെങ്കിലും ഇന്ന് റാപ്പ് സോങ്ങിന് കിട്ടുന്ന പ്രചാരമൊന്നും കിട്ടിയിരുന്നില്ല. പലരിലും നൊസ്റ്റു ഉണർത്തുന്ന ആ ബക്കറ്റ് പാട്ടിന് പുനർജന്മം നൽകിയിരിക്കുകയാണ് മലയാളി റാപ്പർ തിരുമാലിയും കൂട്ടിനു DJ തട് വൈസറും .

“നല്ല ബക്കറ്റ്… നീല ബക്കറ്റ്… അത് പോയല്ലോ…” എന്ന് തുടങ്ങുന്ന ഗാനം ആ കാലത്തെ കോളേജ് ഹോസ്റ്റൽ ജീവിതമാണ് പറഞ്ഞിരുന്നത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയുടെ നീല നിറമുള്ള ബക്കറ്റ് കാണാതായി, ആ ബക്കറ്റിനെ കുറിച്ചുള്ള വിവരണമാണ് പാട്ട് രൂപത്തിൽ പുറത്തിറങ്ങിയത്. തിരുവനന്തപുരം സിഇടി കോളേജിലെ മെൻസ് ഹോസ്റ്റൽ അന്തേവാസികളാണ് പണ്ട് ഈ പാട്ടുണ്ടാക്കിയത്. അവതാരകനായ ജോയ് ജോൺ ആന്റണിയും സുഹൃത്തുക്കളും ചേർന്നാണ് പാട്ടൊരുക്കിയത്.

പഴയ ബക്കറ്റ് പാട്ടിൽ ബക്കറ്റ് പോയല്ലോ എന്നാണെങ്കിൽ തിരുമാലിയുടെ അപ്ഡേറ്റഡ് വേർഷനിൽ ബക്കറ്റ് തിരികെ വന്നതിനെ കുറിച്ചാണ് പറയുന്നത്. 

Related post