സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

കാക്കനാട് സ്മാർട്ട്സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് തീപിടിത്തമുണ്ടായത്.

ഇടച്ചിറ ഇൻഫോപാർക്ക് കാമ്പസിന് എതിർവശത്ത് സ്മാർട്ട്സിറ്റി മേഖലയിലുള്ള ‘സാൻസ് ഇൻഫിനിറ്റി’ എന്ന കെട്ടിട സമുച്ചയത്തിന്‍റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകി ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് തീ ഉയരുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. ഉടൻ തൃക്കാക്കര ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും ഇതിനിടെ തീ താഴത്തെ നിലകളിലേക്കും പടരുകയായിരുന്നു.

സംഭവം അറിഞ്ഞ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയെങ്കിലും 30 ഓളം നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ദുഷ്കരമായി. വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ രാത്രി വൈകിയും തീയണയ്ക്കാൻ പരിശ്രമിക്കുകയാണ്. സമീപവാസികളും വലിയ ആശങ്കയോടെ ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

Related post