ഗവൺമെന്റ് ഓഫ് കേരള ബോർഡ് വച്ച് ഓടിയ GIDAയുടെ കാർ കുടുങ്ങി.

ഗവൺമെന്റ് ഓഫ് കേരള ബോർഡ് വച്ച് ഓടിയ GIDAയുടെ കാർ കുടുങ്ങി.

‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡ് വച്ച് ഓടിയ ജിഡയുടെ കാറും കുടുങ്ങി. ഇന്നലെ കലക്ടറേറ്റ് വളപ്പിലാണ് കാർ മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പഞ്ചായത്ത് വകുപ്പ് വാടകയ്ക്കെടുത്ത ടാക്സി കാറും ‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡുമായി പിടിയിലായി. രണ്ടു വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കും. ബോർഡ് മാറ്റി ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സ്വന്തം കാറിൽ സർക്കാർ ബോർഡ് വച്ചെന്ന വാർത്തയെ തുടർന്നാണ് ഇത്തരം വാഹനങ്ങൾ പിടികൂടാൻ മോട്ടർ വാഹന വകുപ്പ് രംഗത്തിറങ്ങിയത്. ജിഡയുടെ വാഹനത്തിൽ ജിഡ എന്നു മാത്രമെ എഴുതാൻ പാടുള്ളു. വകുപ്പുകൾ വാടകയ്ക്കെടുക്കുന്ന ടാക്സി വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാൻ പാടില്ല. വകുപ്പുകളുടെ സ്വന്തം വാഹനങ്ങളിൽ പോലും ഗവൺമെന്റ് ഓഫ് കേരള എന്നു എഴുതരുതെന്നാണ് ചട്ടം.

അതതു വകുപ്പുകളുടെ പേരു മാത്രമേ എഴുതാൻ പാടുള്ളു. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിൽ സർക്കാർ ബോർഡുകൾ വയ്ക്കാറുണ്ട്. ഇവയൊക്കെ പിടികൂടി ബോർഡ് അഴിപ്പിക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ.ചന്തു, ലൂയിസ് ഒസ്വാൾഡ് ഡിസൂസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related post