യു ട്യൂബിനു വേണ്ടി കണ്ടന്റ് തയാറാക്കുന്നവരിൽ നിന്നു നികുതി ഈടാക്കാൻ ഗൂഗിൾ. പുതിയ ചട്ടം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കണ്ടന്റ് സ്രഷ്ടാക്കൾക്കു 15% വരെ നികുതി നൽകേണ്ടി വരും. കോവിഡ് ലോക്ഡൗൺ സമയത്തു കേരളത്തിൽ നിന്നുൾപ്പെടെ ഉദിച്ചുയർന്ന കണ്ടന്റ് സ്രഷ്ടാക്കൾക്കു വലിയ തിരിച്ചടിയാണ് പുതിയ നീക്കം. യുഎസിനു പുറത്തുള്ള കണ്ടന്റ് സ്രഷ്ടാക്കളിൽ നിന്നു യുഎസ് ചട്ടം അനുസരിച്ചുള്ള നികുതി ഈടാക്കാനാണു കമ്പനിയുടെ തീരുമാനം. ഇതിനു മുന്നോടിയായി കണ്ടന്റ് ക്രിയേറ്റർമാർക്കു ഗൂഗിൾ അയച്ച ഇ–മെയിൽ സന്ദേശത്തിൽ നികുതി ഇളവു […]
ഈ കൊറോണ കാലത്ത് ഏറ്റവും നല്ല ബിസിനസ്സ് പലചരക്കു കച്ചവടം ആണെന്ന് നമുക്ക് മനസ്സിലാകും. ചെറുകിട കടകളിലാണെങ്കിലും വലിയ വൻകിട സൂപ്പർ മാർക്കറ്റുകളിലാണെങ്കിലും നമ്മുടെ നിത്യോപയോഗ സാധനങ്ങൾക്ക് എന്നും ആവശ്യക്കാരുണ്ട് . അങ്ങനെയുള്ള റീട്ടെയിൽ വ്യാപാരികൾക്കും സൂപ്പർമാർക്കറ്റുകൾക്കുമുള്ള, അല്ലെങ്കിൽ പുതുതായി ഈ രംഗത്തേക്ക് വരാനായി ആഗ്രഹിക്കുന്നവർക്കായി സഹായകരമായ ഒരു പുസ്തകമാണ് ബുക്ക് മീഡിയ പ്രസിദ്ധീകരിച്ച പ്രദീപ് സിപിയുടെ Grow Rich Selling Groceries. പ്രദീപ് സിപി റീട്ടെയിൽ ബിസിനസ്സ് കൺസൾട്ടിംഗ് രംഗത്തെ ഒരു വിദഗ്ദ്ധനാണ്; കൂടാതെ ഒരു […]Read More
പതിവു പോലെ ഉത്സവകാലം ആരംഭിക്കുകയാണെങ്കിലും, കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയുള്ള ഷോപ്പിങ് ഇത്തവണ മുന്‍ വര്ഷങ്ങളിലെതിനെ അപേക്ഷിച്ചു കുറയുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശവച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്കാര്‍ട്ടും ആമസോണും തങ്ങളുടെ വില്‍പ്പന മേളകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ദി ഗ്രെയ്റ്റ് ഇന്ത്യന്‍ സെയിലും, ഫ്ളിപ്കാര്‍ട്ട് ദി ബിഗ് ബില്ല്യന്‍ ഡേ സെയിലുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം കിഴിവ് ആമസോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപകരണങ്ങള്‍ എക്സ്ചേഞ്ചു ചെയ്യുക വഴി 13,000 രൂപ […]Read More
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ പേര് മാറ്റി പ്രഖ്യാപിച്ചു. പുതിയ ഐഡന്റിറ്റിയായി രൂപാന്തരപ്പെടുത്തുന്നതിന് വോഡഫോണും ഐഡിയയും സംയോജിപ്പിച്ചു ‘വി’ ( ‘Vi’) എന്ന പേരാക്കി മാറ്റി. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ലയിക്കലിന്റെ മഹത്തായ ദൗത്യം ഞങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് പുതിയ പേരിടൽ പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദർ തക്കർ പറഞ്ഞു. […]Read More
പവന് 34000 രൂപയിലേക്ക് ഉയർന്ന് സംസ്ഥാനത്തു സ്വർണവില. ഗ്രാമിന് 4250 രൂപയാണു വില. കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടാകുന്ന അനിശ്ചിതത്വമാണ് സ്വർണവില കുതിക്കാൻ കാരണമാകുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1730 ഡോളർ നിലവാരത്തിലേക്കു വില ഉയർന്നതോടെയാണ് കേരളത്തിൽ വില റെക്കോർഡിലെത്തിയത്. ഓഹരി വിപണികളിലെ തകർച്ചയും ക്രൂഡ് ഓയിൽ വിലയിടിവുമെല്ലാം സ്വർണനിക്ഷേപത്തിലേക്കു മാറാൻ രാജ്യാന്തര നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. നിലവിൽ ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ജ്വല്ലറികൾ പ്രവർത്തിക്കുന്നില്ല. മുൻകൂട്ടി […]Read More
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ 43,574 കോടി രൂപ (570 കോടി ഡോളർ) നിക്ഷേപവുമായി ഫെയ്സ്ബുക്. ഇതോടെ ജിയോ ഇൻഫോകോം ഉൾപ്പെട്ട ജിയോ പ്ലാറ്റ്ഫോംസിന്റെ 9.9% ഓഹരി ഫെയ്സ്ബുക്കിന് സ്വന്തമാകും. ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപ എന്നു കണക്കാക്കിയാണ് ഫെയ്സ്ബുക്കുമായുള്ള ഓഹരി ഇടപാട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു കീഴിലുള്ള എല്ലാ ഡിജിറ്റൽ സേവനങ്ങളും ചേർത്ത് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് രൂപീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. ഫെയ്സ്ബുക് നിക്ഷേപം നടത്തിയതോടെ […]Read More
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ആക്കി. പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ചും പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. ജില്ലയിലെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാക്കി നിജപ്പെടുത്തിയെങ്കിലും നിയോജകമണ്ഡലം പരിധിയിലും […]Read More
കേരളത്തിലെ ആദ്യത്തെ റോൾസ് റോയ്സ് ടാക്സിയുമായി ബോബി ചെമ്മണ്ണൂർ. 25,000 രൂപയ്ക്ക് രണ്ടുദിവസം 300 കിലോമീറ്റർവരെ യാത്രചെയ്യാം. രണ്ടുദിവസം ബോബി ഓക്സിജൻ റിസോർട്ട്സിന്റെ 28 റിസോർട്ടുകളിൽ ഏതിലെങ്കിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യൻ വിപണിയിൽ രണ്ടുദിവസത്തേയ്ക്ക് 240 കിലോമീറ്റർ യാത്രചെയ്യാൻ 7.5 ലക്ഷം രൂപയാണ് റോൾസ് റോയ്സിന് വാടക ഈടാക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോബി ടൂർസ് ആൻഡ് ട്രാവൽസാണ് പദ്ധതി നടപ്പാക്കുന്നത്. 14 കോടിയോളംരൂപ വിലവരുന്ന റോൾസ് റോയ്സ് ഫാന്റം ഇ.ഡബ്ല്യു.ബി. മോഡൽ കാറാണ് […]Read More
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ എൽഎൻജി ബസ് പെട്രോനെറ്റ് എൽഎൻജി കൊച്ചിയിൽ ആരംഭിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വ്യാഴാഴ്ച ഫ്ലാഗു ചെയ്തു. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്, അവരുടെ ജീവനക്കാരുടെ യാത്രാ ആവശ്യത്തിനായാണ് ഇതാരംഭിച്ചത്. 180 കിലോഗ്രാം ക്രയോജനിക് ടാങ്ക് ഘടിപ്പിച്ച ബസിന് ഒരൊറ്റ ഫില്ലിംഗിൽ 900 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. എൽഎൻജിയുടെ കാര്യക്ഷമത ഡീസലിനേക്കാൾ 1.5 മടങ്ങ് മികച്ചതാണ്. സിഎൻജിയുടെ വില കിലോയ്ക്ക് 57 രൂപയാണെങ്കിലും എൽഎൻജി ഒരു കിലോയ്ക്ക് 40-45 രൂപയ്ക്ക് വാങ്ങാം. ഡീസലുമായി […]Read More
സംസ്ഥാനത്തെ നാല് റയില്‍വേ സ്റ്റേഷനുകളില്‍ ’റെന്റ് എ കാർ’ സംവിധാനം ആരംഭിക്കുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള തിരുവനന്തപരം സെന്‍ട്രല്‍, എറണാകുളം ജംക്ഷന്, എറണാകുളം ടൗണ്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. റയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാർക്ക് കാറുകള്‍ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ഉപകരിക്കുന്നതാണ് പദ്ധതി . ഇനിമുതല്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ടാക്സികായി കാത്തുനില്‍ക്കേണ്ട. നിങ്ങളെ കാത്ത് വിവിധ മോഡലുകളിലുള്ള ഈ കാറുകളുണ്ട്. ഓരോ സ്റ്റേഷനുകളിലും 5 കാറുകളാണുള്ളത്. പണവും രേഖകളും നല്കി ഇഷ്ടമുള്ള […]Read More