അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ഈ മാസമാദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം രണ്ടാഴ്ച മുൻപാണ് ആശുപത്രി വിട്ടത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10 മണിയോടെയാണ് ലോകത്തെ ഞെട്ടിച്ച വാർത്ത പുറത്തുവന്നത്. ഒക്ടോബർ 30ന് അറുപതാം പിറന്നാൾ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് അന്ത്യം. വിഷാദരോഗമെന്നു കരുതിയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിന്നീടു തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഹരിയിൽനിന്നുളള […]
13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു. അര്‍ധസെഞ്ചുറി നേടിയ നായകന് രോഹിത്ത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈ ഡല്‍ഹിയ്ക്കെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലും മുംബൈ തന്നെയായിരുന്നു ജേതാക്കള്‍. ചെന്നൈയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എഴ് വിക്കറ്റ് […]Read More
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈയും തുടക്കമിടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലേക്ക് മാറിയത്. 4 […]Read More
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി. […]Read More
ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഏഴു വർഷത്തോളം നീണ്ട വിലക്കിനുശേഷം മലയാളി താരം എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബ്ഡ്സ്മാൻ ഏഴു വർഷമാക്കി കുറച്ചിരുന്നു. ഇതോടെ സെപ്റ്റംബർ മുതൽ കളത്തിലിറങ്ങാൻ ശ്രീശാന്തിന് അവസരം ലഭിക്കും. തിരിച്ചുവരവ് മുൻനിർത്തി നിലവിൽ കഠിനമായ പരിശീലനത്തിലാണ് മുപ്പത്തേഴുകാരനായ ശ്രീശാന്ത്. ഈ വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രീശാന്തിനെയും പരിഗണിക്കുമെന്ന് കേരള പരിശീലകൻ ടിനു യോഹന്നാൻ വ്യക്തമാക്കി.Read More
സൂപ്പർ ഓവറിലേക്കു നീണ്ട മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു വിജയം. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ് അവസാന 2 പന്തുകൾ സിക്സ് പറത്തിയാണു ഇന്ത്യ മറികടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നേടിയത് 17 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തില്‍ 20 റൺസെടുത്തു. രോഹിത് ശർമ 15 ഉം കെ.എൽ. രാഹുൽ അഞ്ചും റൺസ് നേടി. മൂന്നാം ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ടോസ് നഷ്ടപ്പെട്ട് […]Read More
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ആറു പന്തില്‍ ഏഴു റണ്‍സെടുത്ത രോഹിത്തിനെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ രാഹുല്‍ – […]Read More
അത്യന്തം വാശിയേറിയ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ജംഷഡ്പൂരിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിച്ചത്. നോ അകോസ്റ്റ (39), സെർജിയോ കാസ്റ്റെൽ (75 പെനൽറ്റി) എന്നിവരുടെ ഗോളുകളും ബ്ലാസ്റ്റേഴ്സ് താരം ബെർത്തലോമ്യു ഓഗ്ബെച്ചെയുടെ സെൽഫ് ഗോളുമാണ് (86) ജംഷഡ്പൂരിന് തുണയായത്. ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി ബോളി (11), ഓഗ്ബെച്ചെ (56) എന്നിവർ ലക്ഷ്യം കണ്ടു. അഞ്ചാം തോൽവി വഴങ്ങിയതോടെ പോയിന്റു പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് […]Read More
ഇന്ത്യയ്ക്ക്, ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും സമാനമായ ജയത്തോടെ പരമ്പര. ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ അനായാസം വിജയത്തിലെത്തി. ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിനേട്ടത്തിന്റെ ആഹ്ലാദത്തിനൊപ്പം ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറി നഷ്ടത്തിന്റെ ചെറിയ നിരാശയും പേറിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിൽ വിജയം തൊട്ടത്. രോഹിത് ശർമ കളിയിലെ കേമനായപ്പോൾ വിരാട് കോലി പരമ്പരയുടെ താരമായി ആദ്യ മത്സരത്തിൽ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട […]Read More
ഓസ്ട്രേലിയയ്ക്കെതിരായ 2–ാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെയും (90 പന്തിൽ 96) ക്യാപ്റ്റൻ വിരാട് കോലിയുടെയും (76 പന്തിൽ 78) കെ.എൽ.രാഹുലിന്റെയും (52 പന്തിൽ 80) മികവിൽ 6ന് 340 റൺസിലെത്തിയപ്പോൾ ഓസീസ് മറുപടി 49.1 ഓവറിൽ 304ൽ ഒതുങ്ങി. മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ പാറ്റ് കമിൻസിന്റെ പന്തുകൊണ്ട് ശിഖർ ധവാനും ഫീൽഡിങ്ങിനിടെ വീണ് രോഹിത് ശർമയ്ക്കും പരുക്കേറ്റതു ജയത്തിലും ഇന്ത്യയ്ക്കു സങ്കടമായി. മുംബൈയിൽ […]Read More