വൻ വിജയമായി ഫോർട്ട് കൊച്ചി ശുചീകരണ യജ്ഞം

വൻ വിജയമായി ഫോർട്ട് കൊച്ചി ശുചീകരണ യജ്ഞം

ഇതൊരു തുടക്കമാണ്. ജനകീയ ശുചിത്വ കൂട്ടായ്മയിലൂടെ നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള യജ്ഞത്തിന്റെ ആദ്യ കാൽവയ്പ്പ്. ആദ്യ ശ്രമത്തിന്റെ ജനകീയ വിജയം ഹരിത സാമൂഹീക പാഠങ്ങൾ നാം നെഞ്ചേറ്റിയതിന്റെ തെളിവാകുകയാണ്. കാര്ണിവലിനോടനുബന്ധിച്ചു നടന്ന ക്ലീൻ കൊച്ചി ശുചിത്വ കൂട്ടായ്മയിൽ പങ്കെടുത്തത് 7700 ഓളം പേർ. ഇവർ ഒരുമിച്ച് കൈകോർത്തപ്പോൾ 2 മണിക്കൂർ കൊണ്ട് കൊച്ചി ക്ലീൻ. ഗ്രീൻ കൊച്ചി മിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ലീഗൽ സെർവിസസ്‌ അതോറിറ്റി, ശുചിത്വ മിഷൻ, ഹരിതകേരളം, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, എക്സ്സൈസ്, മോട്ടോർ വാഹന വകുപ്പ്, എൻ.എച്.എം. തുടങ്ങിയ നേവിയുടെയും തീരസേനയുടെയും കെ.ടി.എം. ന്റെയും സഹകരണത്തോടെയാണ് ഗ്രീൻ കാർണിവൽ പദ്ധതി നടപ്പിലാക്കിയത്. രാവിലെ വാസ്‌കോഡ ഗാമ സ്‌ക്വയറിൽ ഒത്തു ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സന്നദ്ധ ഭടന്മാർക്ക് ശുചീകരിക്കേണ്ട സ്ഥലങ്ങൾ തരം തിരിച്ചു നൽകി. ഉച്ച വരെ നീണ്ടു നിന്ന ശുചീകരണ യജ്ഞത്തിലൂടെ 50 ടണ്ണി ലേറെ മാലിന്യങ്ങളാണ് ശേഖരിച്ചത്. ഇവ ശേഖരിക്കുക മാത്രം അല്ല ശാസ്ത്രീയ സംസ്‌കരണത്തിന് ഉതകുന്ന രീതിയിൽ 13 ആയി തരം തിരിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശം വിവിധ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലെത്തിക്കാനാണ് ഗ്രീൻ കൊച്ചി മിഷൻ ലക്‌ഷ്യം വയ്ക്കുന്നത്. ജനകീയ കൂട്ടായ്മയിലൂടെ കൊച്ചി നഗരം പൂർണമായി പരിസ്ഥി സൗഹൃദമാക്കുകയാണ് ഗ്രീൻ കൊച്ചി മിഷൻ പദ്ധതിയുടെ ലക്ഷ്യം.

Related post