പുതു വർഷത്തെ വരവേറ്റു കൊച്ചിൻ കാര്ണിവലിനു സമാപനം

പുതു വർഷത്തെ വരവേറ്റു കൊച്ചിൻ കാര്ണിവലിനു സമാപനം

പുതുവർഷ നാളിനെ നഗരം വരവേറ്റത് ആഘോഷത്തിന്റെ ആർപ്പുവിളികളും ആട്ടവും പാട്ടുമായി. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിച്ചു കൊണ്ട് പുതുവര്ഷത്തെ വരവേൽക്കാൻ എത്തിയത് പതിനായിരങ്ങളാണ്. വിദേശികളും സ്വദേശികളും ഉൾപ്പെടെ ഉള്ളവരെ സാക്ഷിയാക്കി ജില്ലാ കളക്ടർ എസ്. സുഹാസ് പാപ്പാഞ്ഞിക്ക് തീ കൊളുത്തി. പുതുവർഷത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ചൂട് പകർന്നേകിക്കൊണ്ട് പാപ്പാഞ്ഞി കത്തിയമർന്നു. പച്ചപ്പിലേക്ക് തിരിച്ചു വരൂ എന്ന സന്ദേശവുമായാണ് ഇതവണ പാപ്പാഞ്ഞിയെ ഒരുക്കിയത്.പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ച കൊച്ചിൻ കാർണിവൽ ഹരിത സാമൂഹിക ബോധത്തിന്റെ പാഠങ്ങളാണ് ജനങ്ങൾക്കും പകർന്നേകിയത്. നഗരത്തിന്റെ വിവിധ ഇടങ്ങളിലും മിനി പപ്പാഞ്ഞിമാരെ കത്തിക്കാനായി ഒരുക്കിയിരുന്നു. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കൗൺസിലർ ഷൈനി മാത്യു, നഗര സഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, മുൻ മേയർ കെ.ജെ. സോഹൻ തുടങ്ങിയവരും പാപഞ്ഞിയെ കത്തിക്കൽ ചടങ്ങിൽ പങ്കെടുത്തു. കാര്ണിവലിനു സമാപനം കുറിച്ച നടന്ന റാലിയും ശ്രദ്ധേയമായിരുന്നു. വേഷ പ്രച്ഛന്നരായി വന്നവർ കാഴ്ചക്കാർക്ക് കൗതുകം ആയി. റാലിയിലെ നിശ്ചല ദൃശ്യങ്ങൾക്കുള്ള മത്സരത്തിൽ സീതാകല്യാണം ഒന്നാം സ്ഥാനം നേടി. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു.

Related post