വ്യത്യസ്ത കൊളാഷുമായി ടെക്കികൾ , ഫേസ്ബുക്കിൽ പങ്ക് വെച്ച് ഇഷാൻ ദേവ്

വ്യത്യസ്ത കൊളാഷുമായി ടെക്കികൾ , ഫേസ്ബുക്കിൽ പങ്ക് വെച്ച് ഇഷാൻ ദേവ്

കൊളാഷ് ചലഞ്ച് താരമായി മാറുന്ന ഈ ക്വാറന്റൈൻ കാലത്തു വ്യത്യസ്തമായ ഒരു കൊളാഷുമായി വന്നിരിക്കുകയാണ് കൊച്ചിയിലെ കുറച്ചു ടെക്കികൾ . വിവിധ സ്ഥലങ്ങളിൽ ഉള്ള ഒന്നിൽ കൂടുതൽ പേർ ഓരോ വാക്കുകൾ എഴുതിയ പേപ്പർ കയ്യിൽ പിടിച്ചു നിന്ന് ഫോട്ടോ എടുക്കുന്നു. അതിനു ശേഷം അതെല്ലാം എഡിറ്റ് ചെയ്തു ഒരുമിച്ചു ചേർത്ത് ഒരു വാചകം അല്ലെങ്കിൽ സന്ദേശം പോലെ ആക്കുന്നതാണ് ഈ ട്രെൻഡ്. ഇത് വരെ സോഷ്യൽ മീഡിയയിൽ വന്ന കൊളാഷുകൾ എല്ലാം തന്നെ സന്ദേശം ഇംഗ്ലീഷിൽ ഉള്ളവ ആയിരുന്നു. കൊറോണ ബോധവത്കരണവും സാമൂഹിക അകലം പാലിക്കലും എല്ലാം വിഷയമായി വന്നു.

എന്നാൽ കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കുറച്ചു സുഹൃത്തുക്കൾ കൊളാഷിൽ പറയാൻ തിരഞ്ഞെടുത്തത് ഒരു പാട്ടിന്റെ വരികൾ ആയിരുന്നു. 2018 ലെ വെള്ളപ്പൊക്ക സമയത്ത് ന്യൂസ് 18 നു വേണ്ടി ജോയ് തമലം എഴുതി ഇഷാൻ ദേവ് സംഗീത സംവിധാനം നിർവഹിച്ചു പാടിയ കരളുറപ്പുള്ള കേരളം എന്ന പാട്ടിലെ വരികൾ ആയിരുന്നു അത്. ഇപ്പോഴും TikTok ലൂടെയും WhatsApp Status ലൂടെയും എല്ലാം നിറഞ്ഞു നിൽക്കുന്ന നമ്മൾക്ക് പരിചിതമായ ഗാനം ആണിത്. ലോക്ക് ഡൌൺ മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ ആണ് ഈ കൂട്ടുകാർ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ പലരും ഇതുപോലെയുള്ള ചിത്രങ്ങൾ പങ്കവെയ്ക്കുന്നത് കണ്ടാണ് തങ്ങൾക്കും ഇത് പോലെ എന്നാൽ വ്യത്യസ്തമായ ഒന്ന് ചെയ്യണം എന്ന് തീരുമാനിച്ചത്. ചെയ്തു കഴിഞ്ഞപ്പോൾ നല്ല അഭിപ്രായങ്ങളാണ് ഇവർക്ക് ലഭിച്ചത്.

ഇപ്പോൾ ഇഷാൻ ദേവ് തന്നെ ഈ ചിത്രം തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ്. ലോക്ക് ഡൌൺ കാലത്തെ ഒരു പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടുകാർ. ഈ കൊറോണക്കാലത്തും ഇതിന്റെ വരികൾ അന്വർത്ഥമാകുന്നത് കൊണ്ടതാണ് ഈ വരികൾ തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്നു ഇവർ പറഞ്ഞു.

♥️♥️ B safe Stay Home dears ♥️😘😘😘പൂട്ടിയിട്ട ദിനങ്ങളെ പാട്ടിലാക്കുക ♥️💞പാട്ടുകൾ പണിപ്പുരയിൽ ആണ് അല്പം സാവകാശം വേണം അതുവരെ ഇട്ട എല്ലാ പാട്ടുകളും കേൾക്കണം എന്നൊരു അപേക്ഷകൂടെ 💕💞Like the page & Support 💞😘😘

Ishaan Dev ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಏಪ್ರಿಲ್ 15, 2020

കരളുറപ്പുള്ള കേരളം എന്ന ഗാനം

Related post