കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. 

ദുബായ് വഴി ശനിയാഴ്ച രാവിലെയാണു കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തി. ഇവർ നിരീക്ഷണത്തിലാണ്. എമിറേറ്റ്സ്– 503 വിമാനത്തിലെ സഹയാത്രികർ പരിശോധനയ്ക്കെത്തണമെന്നും അറിയിപ്പുണ്ട്. എറണാകുളം മെഡിക്കൽ‌ കോളജിൽ ഐസൊലേഷനിലാണ് കുട്ടിയുള്ളത്.

Related post