വിദേശത്തുനിന്ന് കൊച്ചിയിലെത്തിയ 18 പേർക്ക് കോവിഡ് ലക്ഷണം

വിദേശത്തുനിന്ന് കൊച്ചിയിലെത്തിയ 18 പേർക്ക് കോവിഡ് ലക്ഷണം

വിദേശത്തു നിന്നെത്തിയ 18 പേർക്കും മറ്റ് രണ്ടു പേർക്കും കോവിഡ് രോഗ ലക്ഷണം. ഇവര്‍ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ഐസലേഷനിലാണ്. ഇവരിൽ ഇറ്റലിയിൽ നിന്നെത്തിയ ആറു പേരും ദക്ഷിണ കൊറിയിയിൽ നിന്നെത്തിയ നാലു പേരുമുണ്ട്. 3135 യാത്രക്കാരെ സ്ക്രീൻ ചെയ്തതിൽ നിന്നാണ് 18 പേർക്ക് രോഗലക്ഷണം കണ്ടത്തിയത്. ജില്ലയിൽ ഇന്നും പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവി‍ഡുമായി ബന്ധപ്പെട്ട് ജില്ലയിൽ 55 പേരെകൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കി. വീടുകളിലെ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നും ആരെയും ഒഴിവാക്കിയിട്ടില്ല. എറണാകുളം മെഡിക്കൽ കോളജ് കൂടാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൂടി ഐസലേഷൻ സംവിധാനം ആരംഭിച്ചു. അവിടെ ഏഴ് പേരെ അഡ്മിറ്റ് ചെയ്തു.

നിലവിൽ രണ്ടിടത്തുമായി 37 പേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്. കളമശേരി ഐസലേഷൻ വാർഡിൽ നിന്ന് മൂന്ന് പേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്തു. ജില്ലയിൽ ആകെ 443 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്ന് രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി കെഎംഎസ്‌സിഎൽ മുഖേനെ അഞ്ച് 108 ആംബുലൻസുകളുടെ സേവനം ജില്ലയിൽ ലഭ്യമാക്കി.ആലപ്പുഴ എൻഐവിയിലേക്ക് 57 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കോവിഡ് സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെയും മാതാപിതാക്കളുടെയും പുനഃപരിശോധനാ സാപിളുകൾ ഉൾപ്പെടെയാണിത്.

Related post