കോവിഡ് 19 ബോധവൽക്കരണവുമായി റോബട്ടുകൾ

കോവിഡ് 19 ബോധവൽക്കരണവുമായി റോബട്ടുകൾ

കോവിഡ് 19 ബോധവൽക്കരണവുമായി റോബട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലാണ് അസിമോവ് റോബട്ടിക്സ് എന്ന സ്റ്റാർട്ടപ്പിന്റെ 2 റോബട്ടുകൾ ബോധവൽക്കരണം നൽകുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രചാരണ വിഡിയോ റോബട്ടുകളുടെ സ്ക്രീനിൽ കാണിക്കുന്നു. ഇതോടൊപ്പം മാസ്കുകൾ, സാനിറ്റൈസർ, നാപ്കിൻ എന്നിവയും വിതരണം ചെയ്യും. 

പ്രതിരോധ മുൻകരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണു രണ്ടാമത്തെ റോബട് നൽകുന്നത്. പലരും കൊറോണയെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചതെന്നു അസിമോവിന്റെ സ്ഥാപകനും സിഇഒയുമായ ടി.ജയകൃഷ്ണൻ പറയുന്നു. പൊതുഇടങ്ങളിൽ ഇത്തരം റോബട്ടുകളെ ഉപയോഗിക്കാനുള്ള സാധ്യത ആലോചിക്കുകയാണെന്നു കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ് പറഞ്ഞു.

Related post