കൊറോണ വൈറസ്, എറണാകുളം ജില്ലയിൽ 297 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ്, എറണാകുളം ജില്ലയിൽ 297 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 297 പേർ നിരീക്ഷണത്തിൽ. 12 പേർ ആശുപത്രികളിൽ ഐസലേഷൻ വാർഡിലാണ്. ഗവ. മെഡിക്കൽ കോളജിൽ യുക്രെയ്ൻ സ്വദേശി ഉൾപ്പെടെ 11 പേർ ഐസലേഷനിലുണ്ട്. ഒരാൾ സ്വകാര്യ ആശുപത്രിയിലും ഐസലേഷൻ വാർഡിൽ കഴിയുന്നു. ഐസലേഷനിൽ കഴിയുന്നവരിൽ 7 പേരുടെ സാംപിളുകൾ പരിശോധിച്ചതിൽ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. എങ്കിലും രണ്ടാം ഘട്ട പരിശോധന ഫലം ലഭിച്ചതിനു ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കൂ. മറ്റ് 5 പേരുടെ പരിശോധന ഫലം വരാനുണ്ട്.

ഇന്നലെ 3 സാംപിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്ക് അയച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ 36 പേരെ കൂടി വീടുകളിൽ നിരീക്ഷണ വിധേയമാക്കാൻ നിർദേശം നൽകി. അതേ സമയം 28 ദിവസത്തെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് ഇന്ന് 5 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജില്ലാ മെഡിക്കൽ ഓഫിസിൽ പ്രവർത്തിച്ചിരുന്ന കൊറോണ വൈറസ് കൺട്രോൾ റൂം കാക്കനാട് കലക്ടറേറ്റിലേക്കു മാറ്റി. ഫോൺ: 0484 2368802.

Related post