കാന വൃത്തിയാക്കുന്നതിനെ ചൊല്ലി കോർപറേഷനും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ തർക്കം.

കാന വൃത്തിയാക്കുന്നതിനെ ചൊല്ലി കോർപറേഷനും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ തർക്കം.

കൊച്ചി നഗരത്തിൽ കാന വൃത്തിയാക്കുന്നതിനെ ചൊല്ലി കൊച്ചി കോർപറേഷനും കൊച്ചി മെട്രോ റെയിൽ കോർപറേഷനും തമ്മിൽ തർക്കം. മഴക്കാലത്തിന് മുൻപ് കാന വൃത്തിയാക്കുന്നതിൽ കെഎംആർഎൽ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് ടി.ജെ.വിനോദ് എംഎൽഎ രംഗത്തെത്തി. ഈ സാഹചര്യത്തിൽ എംജി റോഡിൽ കോർപറേഷൻ സ്വന്തം നിലക്ക് കാനവൃത്തിയാക്കൽ തുടങ്ങി.

സ്ഥലം സന്ദർശിച്ച എറണാകുളം എംഎൽഎ ടി.ജെ.വിനോദ്, മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്ലാബുകൾ നീക്കി കാനകൾ വൃത്തിയാക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെന്നും എന്നാൽ, അ‌വരത് പാലിക്കാൻ തയ്യാറായിട്ടില്ലെന്നും ആരോപിച്ചു. ഇതിനായി സമീപിച്ചപ്പോൾ അ‌ത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്ന പ്രതികരണമാണ് മെട്രോ റെയിൽ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതെന്നും അ‌ദ്ദേഹം പറഞ്ഞു.

എംജി റോഡിലെ കാനകൾക്ക് മുകളിൽ നടപ്പാതയിൽ ടൈൽവിരിച്ചത് കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ്. മഴക്കാലത്തിന് മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കാൻ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കാനകളിലെ സ്ലാബുകൾ കെഎംആർഎൽ നീക്കുകയും ശുചീകരണം കോർപറേഷൻ നടത്താനുമായിരുന്നു തീരുമാനം. എന്നാൽ, ഇക്കാര്യത്തിൽ കെഎംആർഎൽ വീഴ്ചവരുത്തിയെന്നാണ് എംഎൽഎയും കോർപറേഷനും പറയുന്നത്.

Related post