പോസിറ്റീവായവരിൽ 60% പേർക്കും സമ്പര്‍ക്കത്തിലൂടെ, എറണാകുളത്ത് സമൂഹ വ്യാപന ആശങ്ക

പോസിറ്റീവായവരിൽ 60% പേർക്കും സമ്പര്‍ക്കത്തിലൂടെ, എറണാകുളത്ത് സമൂഹ വ്യാപന ആശങ്ക

സമൂഹ വ്യാപന ആശങ്കയ്ക്കിടയിൽ ജില്ലയിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം  ആയിരത്തിലേക്ക്. ഇതുവരെ 972 പേർക്കാണു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 570 പേർക്കും സമ്പർക്കത്തിലൂടെയാണു വൈറസ് ബാധ. ഇതുവരെ കോവിഡ് പോസിറ്റീവായവരിൽ 60% പേർക്കും കോവിഡ് സ്ഥിരീകരിച്ചതു പ്രാദേശിക സമ്പർക്കത്തിലൂടെ. നിലവിൽ 764 പേരാണു ചികിത്സയിലുള്ളത്. മറ്റുള്ളവർ രോഗമുക്തരായി.

ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ കഴിഞ്ഞ 10 ദിവസത്തിലാണു പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായത്. 10 ദിവസത്തിൽ 586 പേരാണു കോവിഡ് പോസിറ്റീവായത്. ചെല്ലാനത്ത് 211, ആലുവയിൽ 74, കീഴ്മാട് 77 എന്നിങ്ങനെയാണു നിലവിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം. നിലവിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരിൽ 90% പേർക്കും സമ്പർക്കത്തിലൂടെയാണു വൈറസ് ബാധിക്കുന്നത്. കോവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ 5 പേർ മരിച്ചു. ഇതിൽ 4 പേർക്കും സമ്പർക്കത്തിലൂടെയാണു കോവിഡ് ബാധിച്ചത്. 2 പേർക്കു മരണശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്.

English Summary: 60% of positive people have contact, social spread concerns in Ernakulam

Related post