കോവിഡ്19 സ്രവ ശേഖരണത്തിനും അതിവേഗമുള്ള പരിശോധനയ്ക്കും സൗകര്യങ്ങൾ ഒരുങ്ങുന്നു

കോവിഡ്19 സ്രവ ശേഖരണത്തിനും അതിവേഗമുള്ള പരിശോധനയ്ക്കും സൗകര്യങ്ങൾ ഒരുങ്ങുന്നു

കോവിഡ്19 സ്രവ ശേഖരണത്തിനും അതിവേഗമുള്ള പരിശോധനയ്ക്കും ലോക നിലവാരമുള്ള സൗകര്യങ്ങളൊരുക്കി കൊറോണ പ്രതിരോധത്തിൽ മുന്നേറുകയാണ് എറണാകുളം. വ്യക്തിസുരക്ഷാ കിറ്റിന്റെ കുറവിനും ഉപയോഗത്തിലെ ബുദ്ധിമുട്ടുകൾക്കും വിസ്ക് എന്ന പോർട്ടബിൾ പരിശോധനാ കിയോസ്കുകൾ സഹായകമാവുകയാണ്. എറണാകുളത്ത് ഒരുക്കുന്ന ഈ മാതൃകകൾ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമാണ് കൂടുതൽ ആവശ്യമായി വരിക എന്ന നിഗമനത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ.

‘വിസ്ക്’ എന്നസംവിധാനത്തിൽ ആരോഗ്യ രണ്ടുമിനിറ്റിൽ താഴെ സമയംകൊണ്ട് സാമ്പിളുകൾ ശേഖരിക്കാം. അണുബാധ സംശയിക്കുന്നവർക്ക് ആശുപത്രിയിലേക്ക് പോകാതെ അണുബാധാ സംശയമുള്ളവരുടെ പ്രദേശത്തേക്ക് പരിശോധനാ സൗകര്യങ്ങൾ എത്തുന്നു എന്നതാണ് വിസ്കിന്റെ സവിശേഷത.

Related post