ആലുവ നഗരസഭയിലും  സമീപ പഞ്ചായത്തുകൾക്കും അർധരാത്രി മുതൽ കർഫ്യൂ

ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകൾക്കും അർധരാത്രി മുതൽ കർഫ്യൂ

ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതൽ കര്‍ഫ്യൂ. കടകള്‍ 10 മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ. കര്‍ഫ്യൂ നിലവില്‍ വരുന്ന പഞ്ചായത്തുകള്‍ ഇവയാണ്: ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല.

കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം. അതില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി.

ഏലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണാണ്. കീഴ്മാട് ക്ലസ്റ്ററില്‍ നിന്ന് പതിനൊന്നും ആലുവ ക്ലസ്റ്ററില്‍ പന്ത്രണ്ടും പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കീഴ്മാടുള്ള കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

English Summary: Curfew for Aluva Municipality and nearby panchayats from midnight

Related post