അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത;  14 മുതൽ   കേരളത്തിൽ ശക്തമായ മഴ

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്‍മര്‍ നൽകിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. കേരളത്തിലും 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

English Summary: Cyclone Warning by Meteorological Department

Related post