വൈറ്റിലയിൽ ഒഴിഞ്ഞ  പറമ്പിലെ കിണറ്റിൽ  അജ്‌ഞാത മൃതദേഹം

വൈറ്റിലയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ അജ്‌ഞാത മൃതദേഹം

ജംക്‌ഷനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ 20 ദിവസത്തിലേറെ പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി.  നീല നിറമുള്ള പാന്റും വെള്ള ഷർട്ടുമാണ് വേഷം. ശരീരവും വസ്ത്രങ്ങളും ദ്രവിച്ചു തുടങ്ങിയ നിലയിലാണ്. പറമ്പിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേന മൃതദേഹം പുറത്തെടുത്ത്, എറണാകുളം ജനറൽ ആശുപത്രി ഫ്രീസറിലേക്ക് മാറ്റി. അന്വേഷണം നടക്കുന്നതായി മരട് പൊലീസ് അറിയിച്ചു.

Related post