ചിരിവിരുന്നുമായി ‘ധമാക്ക’ ട്രെയ്‌ലര്‍

ചിരിവിരുന്നുമായി ‘ധമാക്ക’ ട്രെയ്‌ലര്‍

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. ചിരി മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍. ധമാക്ക ജനുവരി രണ്ട് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.’ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉറുവ്വശി, സലിം കുമാര്‍, സാബു മോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിന്‍ സോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

വീഡിയോ കാണാം

Related post