അപകടത്തിൽ പരുക്കേറ്റ യുവസംവിധായകൻ മരിച്ചു

അപകടത്തിൽ പരുക്കേറ്റ യുവസംവിധായകൻ മരിച്ചു

കൊച്ചിയിൽ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവസംവിധായകൻ വിവേക് ആര്യൻ (30) മരിച്ചു. ഡിസംബർ 22ന് രാവിലെ 7ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരതുരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നു. ഭാര്യ അമൃതയോടൊപ്പം സ്കൂട്ടറിൽ ഗുരുവായൂരിലെ ബന്ധുവിന്റെ അടുത്തേക്ക് പോകവെ നായ കുറുകെച്ചാടിയതിനെത്തുടർന്ന് സ്കൂട്ടറിൽനിന്നു വീണു റോഡിൽ തലയിടിച്ചായിരുന്നു അപകടം.

സാരമായ പരുക്കുകളോടെ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ച വിവേകിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ നില വീണ്ടും വഷളാവുകയും ഇന്നലെ അന്ത്യം സംഭവിക്കുകയുമായിരുന്നു.  കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു വിവേക് ആര്യൻ. തൃശൂർ മുരിയാട് ആനന്ദപുരം പഴയത്തുമനയിലെ പി.എം. ആര്യൻ–ഭാവന ദമ്പതികളുടെ മകനാണ്. സംസ്കാരം ഇന്ന്.

Related post