ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും

ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും

രാജ്യത്ത് ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കോവിഡ് മുക്തമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്. സർവീസ് ആരംഭിക്കുന്നതിനു തയാറാകാൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി.

2 മാസത്തിനു ശേഷമാണു രാജ്യത്ത് വിമാന യാത്ര പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 24നാണു സർവീസുകൾ നിർത്തിവച്ചത്. വിദേശ സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

വ്യോമഗതാഗതം പുനരാരംഭിക്കുമ്പോൾ കമ്പനികൾ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയർത്തുന്നതു തടയാനുള്ള നടപടികൾ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിമാന കമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്യും. അകലം ഉറപ്പാക്കാൻ ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണമെന്ന നിർദേശം കമ്പനികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.ജൂൺ 1 മുതലുള്ള ടിക്കറ്റ് ബുക്കിങ് സ്വകാര്യ എയർ ലൈനുകൾ കഴിഞ്ഞ ദിവസം തുടങ്ങി. 

Related post