ലഹരിമരുന്നുകളുമായി ഡി.ജെ. നടത്തിപ്പുകാരായ രണ്ട്‌ യുവാക്കൾ പിടിയിൽ

ലഹരിമരുന്നുകളുമായി ഡി.ജെ. നടത്തിപ്പുകാരായ രണ്ട്‌ യുവാക്കൾ പിടിയിൽ

ലഹരിമരുന്നുകളുമായി രണ്ട് യുവാക്കളെ വൈറ്റിലയിൽനിന്ന് പിടികൂടി. ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരേ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ ’ഡ്രഗ് ഫ്രീ കൊച്ചി’ എന്ന പ്രചാരണത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആന്റി നാർക്കോട്ടിക്‌ സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) ശേഖരിച്ച ക്രിമിനൽ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടിച്ചത്. െബംഗളൂരു വൈറ്റ് സിറ്റി ലേഔട്ടിൽ അഭയ് രാജ് (25), തൃപ്പൂണിത്തുറ എരൂർ കുരിക്കൽ വീട്ടിൽ നൗഫൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ഇന്നു നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇവർ ഡിജെ പാർട്ടി നിശ്ചയിച്ചിരുന്നു. ഇവിടെ വിതരണത്തിനെത്തിച്ച ലഹരിമരുന്നു സഹിതമാണു പ്രതികൾ പിടിയിലായത്. അഭയ് രാജിനെ ‘സ്കാർ ഫെയ്സ്’ എന്നും നൗഫലിനെ ‘അലി ഹുക്’ എന്നുമാണ് ഇത്തരം പാർട്ടികളിൽ വിളിച്ചിരുന്നത്.  പുതുവർഷാഘോഷത്തിന്റെ ഭാഗമായുള്ള ലഹരിക്കടത്തു തടയുന്നതിനു നഗരത്തിൽ 15 ഡാൻസാഫ് ടീം അംഗങ്ങളടക്കം 115 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അസി. കമ്മിഷണർ ‌ എസ്.ടി. സുരേഷ് കുമാർ, ഡാൻസാഫ് എസ്ഐ സാജൻ ജോസഫ്, മരട് എസ്ഐ റിജിൻ എം. തോമസ് എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

Related post