ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ചാണ് ഈസ്റ്റർ ആചരണം. വിശ്വാസി പങ്കാളിത്തമില്ലാതെയാണ് പള്ളികളിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ നടന്നത്. പ്രത്യാശയുടെ തിരുന്നാളാണ് വിശ്വാസികൾക്ക് ഈസ്റ്റർ.

വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ഈസ്റ്റർ പ്രാർത്ഥനകൾ നടന്നത്. വിശ്വാസികൾക്കായി പ്രാർത്ഥനകളുടെ ലൈവ് സ്ട്രീമിംഗ് ഏർപെടുത്തിയിരുന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.

Related post