എറണാകുളം ഗ്രീൻ സോൺ,  പുതിയ കോവിഡ് രോഗികളില്ല

എറണാകുളം ഗ്രീൻ സോൺ, പുതിയ കോവിഡ് രോഗികളില്ല

നാല് ആഴ്ചകളായി പുതിയ കോവിഡ് 19 ബാധിതരില്ലാതെ എറണാകുളം ജില്ലയ്ക്ക് ആശ്വാസം. അവസാന കോവിഡ് ബാധിതനും ആശുപത്രി വിട്ടതോടെ എറണാകുളം സംസ്ഥാനത്തെ കോവിഡ് വിമുക്ത ജില്ലകളിൽ ഒന്നായി. നിലവിൽ ഗ്രീൻ സോണിലാണു ജില്ല. 25 പേർക്കാണു ജില്ലയിൽ കോവിഡ് രോഗം ബാധിച്ചിരുന്നത്. ഒരാൾ മരിച്ചു. 24 പേർ രോഗമുക്തരായി. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കലൂർ സ്വദേശി വിഷ്ണു (23) മേയ് ദിനത്തിൽ ആശുപത്രി വിട്ടു.

ജില്ലയിൽ അവസാനമായി കോവിഡ് ബാധിതനായതും വിഷ്ണുവാണ്. മാർച്ച് 22ന് യുഎഇയിൽ നിന്നു മടങ്ങിയെത്തിയ വിഷ്ണുവിന് ഏപ്രിൽ നാലിനാണു കോവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപന സാധ്യത കണ്ടെത്താനായി ജില്ലയിൽ നിന്നു പരിശോധിച്ച സാംപിളുകളിൽ ഒന്നും ഇതുവരെ പോസിറ്റീവായിട്ടില്ല. ഇതുൾപ്പെടെ 1824 സാംപിളുകളാണ് ജില്ലയിൽ ഇതുവരെ പരിശോധിച്ചത്. ഇതിൽ 24 എണ്ണം മാത്രമാണു പോസിറ്റീവ്. സമ്പർക്കത്തിലൂടെയുളള രോഗ പകർച്ചയും കുറവായിരുന്നു.

Related post