തൃക്കാക്കരയിലെത്തി പൈപ്പ് വഴി പാചകവാതകം

തൃക്കാക്കരയിലെത്തി പൈപ്പ് വഴി പാചകവാതകം

കാക്കനാട് പടമുകൾ ഗവ. യുപി സ്കൂളിനു സമീപം വടക്കേ മാളിയേക്കൽ എം.എൻ. ആനന്ദന്റെ വീട്ടിലെ ഗ്യാസ് സ്റ്റൗ ഇന്നലെ ജ്വലിച്ചതു പുതിയൊരു ചരിത്രത്തിലേക്ക്. തൃക്കാക്കര നഗരസഭാ പരിധിയിൽ പൈപ്പ് വഴി പാചകവാതകം എത്തിയ ആദ്യ വീടെന്നതു മാളിയേക്കൽ വീടിന്റെ സവിശേഷതയായി. അസിസ്റ്റന്റ് കലക്ടർ എം.എസ്. മാധവിക്കുട്ടിയും ഗൃഹനാഥ കെ.പി. പത്മാവതിയും ചേർന്നു ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോൾ സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും അയൽക്കാരും ചുറ്റും കൂടി. കളമശേരിയിലാണ് ഇതിനു മുൻപു പൈപ്പ് വഴി വീടുകളിലേക്കു പാചക വാതകം നൽകിത്തുടങ്ങിയത്.

തൃക്കാക്കരയിലെ 2,000 വീടുകളിലേക്ക് ഉടൻ ഗ്യാസ് കണക്‌ഷൻ നൽകും. കണ്ണങ്കേരി, കമ്പിവേലി, ടിവി സെന്റർ, ഓലിക്കുഴി, പടമുകൾ, വാഴക്കാല വെസ്റ്റ് വാർഡുകളിലാകും ആദ്യ ഘട്ടം കണക്‌ഷൻ. പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി 45 കിലോമീറ്റർ ദൈർഘ്യത്തിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചു. ഗ്യാസ് കണക്‌ഷനു വേണ്ടി അയ്യായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. നഗരസഭയിലെ പല വാർഡുകളിലും പൈപ്പിനായി റോഡ് കുഴിക്കാൻ അനുമതി ലഭിക്കാത്തതു കാലതാമസത്തിനു കാരണമാകുന്നുണ്ട്.

കൊച്ചി കോർപ്പറേഷനിലും തൃക്കാക്കര, കളമശേരി, ഏലൂർ, ആലുവ, മരട് മുനിസിപ്പാലിറ്റികളിലുമായി ഒക്ടോബറിനു മുൻപ് 1,00,000 വീടുകളിൽ പൈപ്പ് വഴി പാചക വാതകം എത്തിക്കുമെന്ന് ഐഒഎജിപിഎൽ  അധികൃതർ പറഞ്ഞു. 250 കിലോമീറ്റർ ദൈർഘ്യത്തിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിയിലും പരിസരത്തുമായി നിലവിലുള്ള 7 സിഎൻജി സ്റ്റേഷനുകൾക്കു പുറമേ, മാർച്ചിനു മുൻപ് 12 പുതിയ സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. ജില്ലാ ഭരണകൂടം സഹകരണം ഉറപ്പു നൽകിയതിനാൽ നടപടികൾ വേഗത്തിലാകുമെന്നാണു പ്രതീക്ഷ.

Related post