എറണാകുളം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ

എറണാകുളം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ

എറണാകുളത്ത് സ്ഥിതിഗതികൾ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ വൃത്തങ്ങൾ അറിയിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ വർധിക്കുന്നതിന്റെ സാഹചര്യത്തിലാണ് വിശദീകരണം. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്ന് സംഘടനാ പ്രസിഡന്റ് ഡോ എബ്രാഹാം വർഗീസ് പറഞ്ഞു. ചെല്ലാനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് ബാധിതർക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ അവിടെയത്തി പോസിറ്റീവാകുന്നുവെന്നതും സമൂഹ വ്യാപനം നടന്നുവെന്നാണ് കാണിക്കുന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പരിശോധന വർധിപ്പിക്കണമെന്നും ഐഎംഎ. ഇപ്പോൾ തിരുവനന്തപുരം- എറണാകുളം മേഖലയിലാണ് കൊവിഡ് ഭീഷണിയുള്ളത്. നേരത്തെയത് ഉത്തര കേരളത്തിലായിരുന്നുവെന്നും ഐഎംഎ പ്രസിഡന്റ്.

English Summary: IMA on the verge of social spread in Ernakulam district

Related post