ജനുവരി നാലു മുതൽ എറണാകുളം – വേളാങ്കണ്ണി പ്രത്യേക തീവണ്ടി

ജനുവരി നാലു മുതൽ എറണാകുളം – വേളാങ്കണ്ണി പ്രത്യേക തീവണ്ടി

എറണാകുളം – വേളാങ്കണ്ണി പാതയിൽ 2020 ജനുവരി നാലു മുതൽ മാർച്ച് 28 വരെ എല്ലാ ഞായറാഴ്ചകളിലും പ്രത്യേക തീവണ്ടി സർവീസ് നടത്തും. രാവിലെ 11-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന പ്രതിവാര സ്പെഷ്യൽ തീവണ്ടി (06015) തിങ്കൾ രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കിളികൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് 6.15- നാണ് വേളാങ്കണ്ണിയിൽനിന്നുള്ള മടക്ക സർവീസ് (06016). തിങ്കൾ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജങ്ഷനിലെത്തും.

Related post