ഫേസ്ബുക്കിൽ പുത്തൻ ഫീച്ചർ, അവതാർ

ഫേസ്ബുക്കിൽ പുത്തൻ ഫീച്ചർ, അവതാർ

ഉപയോക്താക്കൾക്ക് പുതിയ സൗകര്യമൊരുക്കി ഫേസ്ബുക്ക്. അവതാർ എന്ന പേരിൽ സ്വന്തം രൂപത്തിൻ്റെ കാർട്ടൂൺ പതിപ്പാണ് ഫേസ്ബുക്ക് ഇന്ത്യൻ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്. ഇതോടെ ടൈംലൈനിൽ അവതാർ രൂപങ്ങൾ നിറയുകയാണ്. പലരും ഈ പുതിയ സൗകര്യം പരീക്ഷിച്ച് നോക്കുന്നുണ്ട്.

ഉപയോക്താക്കൾ സ്വന്തമായി തയ്യാറാക്കേണ്ട രൂപമാണ് അവതാർ. അതുകൊണ്ട് തന്നെ ലഭിക്കുന്ന രൂപത്തിന് അവരവർ തന്നെയാവും ഉത്തരവാദികൾ. മുഖം, സ്കിൻടോൺ, മുടിയും ശ്മശ്രുക്കളും, വസ്ത്രം എന്നിങ്ങനെ വിവിധങ്ങളായ കസ്റ്റമൈസേഷൻ സൗകര്യം അവതാറിൽ ലഭ്യമാണ്. ഇന്ത്യൻ വേഷങ്ങളും, ഹിന്ദി ഡയലോഗുകളുമൊക്കെ ലഭിക്കും.

അവതാർ നിർമ്മിക്കുന്നതോടെ കമൻ്റ് ബോക്സുകളിൽ ഈ അവതാർ ഉപയോഗിച്ചു കൊണ്ടുള്ള സ്റ്റിക്കറുകളും പോസ്റ്റ് ചെയ്യാനാവും. ഫേസ്ബുക്ക് കമൻ്റുകളിലും ചാറ്റുകളിലുമൊക്കെ ഇത് ഉപയോഗിക്കാം. നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്തക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ഏറെ വൈകാതെ ഐഒഎസ് ഉപയോക്താക്കൾക്കും അവതാർ ലഭ്യമായിത്തുടങ്ങും.

അവതാറിനായി ചെയ്യേണ്ടത്: ഫേസ്ബുക്ക് ആപ്പ് തുറക്കുക, വലതുവശത്തെ മൂന്ന് വരകളിൽ (മെനു) ക്ലിക്ക് ചെയ്യുക. സീ മോർ ക്ലിക്ക് ചെയ്യുക. അവതാർസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇനി കസ്റ്റമൈസ് ചെയ്ത് തുടങ്ങാം. സ്കിൻ ടോൺ, ഹെയർസ്റ്റൈൽ, ഹെയർ കളർ, മുഖത്തിൻ്റെ രൂപം, രീതി, കണ്ണ്, പുരികം, കണ്ണട, മൂക്ക്, ചുണ്ട്, താടിമീശ, ശരീര പ്രകൃതി, വസ്ത്രം, തൊപ്പി, കമ്മലും മറ്റും. ഇത്രയുമാണ് കസ്റ്റമൈസേഷനിൽ ഉള്ളത്.

English Summary: New feature on Facebook, Avatar

Related post