ഫെയ്സ്‌ബുക്, ജിയോയുടെ 9.9% ഓഹരി  സ്വന്തമാക്കി

ഫെയ്സ്‌ബുക്, ജിയോയുടെ 9.9% ഓഹരി സ്വന്തമാക്കി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ 43,574 കോടി രൂപ (570 കോടി ഡോളർ) നിക്ഷേപവുമായി ഫെയ്സ്ബുക്. ഇതോടെ ജിയോ ഇൻഫോകോം ഉൾപ്പെട്ട ജിയോ പ്ലാറ്റ്ഫോംസിന്റെ 9.9% ഓഹരി ഫെയ്സ്ബുക്കിന് സ്വന്തമാകും.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപ എന്നു കണക്കാക്കിയാണ് ഫെയ്സ്ബുക്കുമായുള്ള ഓഹരി ഇടപാട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു കീഴിലുള്ള എല്ലാ ഡിജിറ്റൽ സേവനങ്ങളും ചേർത്ത് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് രൂപീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്.

ഫെയ്സ്ബുക് നിക്ഷേപം നടത്തിയതോടെ ഇ കൊമേഴ്സ് രംഗത്ത് റിലയൻസ് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണെന്നാണ് വിലയിരുത്തൽ. ഓഹരി നിക്ഷേപത്തോടൊപ്പം ജിയോ പ്ലാറ്റ്ഫോംസ്, റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, വാട്സാപ് എന്നിവ തമ്മിലുള്ള വാണിജ്യ പങ്കാളിത്തത്തിനും കരാറായിട്ടുണ്ട്.

Related post