കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി(69)യാണ് മരിച്ചത്. ദുബായിൽ നിന്ന് മാർച്ച് 17ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.

തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു.  22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.

ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവും, നെടുമ്പശേരിയിൽ നിന്ന് ചുളളിക്കലിലെ വീട്ടിലേക്ക് യാത്ര ചെയ്ത ടാക്സി കാറിന്റെ ഡ്രൈവറും രോഗം സ്ഥിരീകരിച്ചു കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല. 

Related post