കൊച്ചിയിലെ പൗരത്വ പ്രതിഷേധം; നോർവീജിയൻ വനിത ഇന്ത്യ വിടണം

കൊച്ചിയിലെ പൗരത്വ പ്രതിഷേധം; നോർവീജിയൻ വനിത ഇന്ത്യ വിടണം

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോർവീജിയൻ വനിത യാൻ മേഥെ ജൊഹാൻസനോട് ഇന്ത്യ വിടാൻ നിർദേശം. വീസ ചട്ടങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിലാണു നടപടി. സമരത്തിൽ പങ്കെടുത്ത ഇവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) അധികൃതർ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാജ്യം വിടാൻ നിർദേശം നൽകിയത്.

‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയിൽ തിങ്കളാഴ്ച നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ യാൻ മേഥെ ജൊഹാൻസൻ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവർ ഗൗരവമായാണോ പ്രതിഷേധത്തിൽ പങ്കാളിയായത് എന്നാണ് അന്വേഷിച്ചത്.’– കൊച്ചിയിലെ എഫ്ആർആർഒ ചുമതലയുള്ള അനൂപ് കൃഷ്ണൻ ഐപിഎസ് പറഞ്ഞു. വിദേശ പൗരന്മാർ ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതു വീസാ ചട്ടപ്രകാരം നിയമലംഘനമാണ്.

പ്രകടനത്തിൽ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാൻ മേഥെ ജൊഹാൻസൻ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആർആർഒ അന്വേഷണം ആരംഭിച്ചത്.

Related post