നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, നാലു പേർ അറസ്റ്റിൽ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, നാലു പേർ അറസ്റ്റിൽ

ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ പിടിയിൽ. തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു. തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിവാഹാലോചനയുമായി വന്നവരാണ് തട്ടിപ്പു നടത്തിയതെന്ന് ഷംന പറഞ്ഞു. വിവാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി അടുത്തു. കോവിഡ് കാലമായതിനാൽ നേരിട്ടു പോയി വിവരങ്ങൾ അന്വേഷിക്കാൻ കഴിഞ്ഞില്ല. വരനായി വന്നയാൾ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്. പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിന് ഇരായാകാതിരിക്കാനാണെന്നും ഷംന പറഞ്ഞു.

English Summary: Actress Shamna Kasim threatens to extort money, four arrested.

Related post