പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്കില്ല; കേരളം ഇന്ധനക്ഷാമത്തിലേക്കോ  ?

പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്കില്ല; കേരളം ഇന്ധനക്ഷാമത്തിലേക്കോ ?

സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോൾ പമ്പുകളിലും വേണ്ടത്ര സ്റ്റോക്കില്ല. ലോക്ഡൗൺ നീണ്ടാൽ ഇത് അവശ്യ സർവീസുകളെ ബാധിക്കുമെന്നാണ് ആശങ്ക. കുടിശ്ശിക തീർക്കാതെ പമ്പുടമകൾക്ക് പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധനം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

എന്നാൽ, തങ്ങൾ നിസ്സഹായരാണെന്നും ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം, വില്പനയിൽ ഏകദേശം 95 ശതമാനം ഇടിവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ.എം. സജി പറഞ്ഞു.

Related post