ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് ബാങ്ക് ഡയറക്ടർ മരിച്ച നിലയിൽ

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് ബാങ്ക് ഡയറക്ടർ മരിച്ച നിലയിൽ

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടറും സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവുമായ വി.എ.സിയാദിനെ (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലരയോടെ വാഴക്കാല ദേശീയമുക്ക് റോഡിലെ വീട്ടിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 

ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെടുത്തി സിയാദിനെതിരെ ആരോപണമോ കേസോ നിലവിലില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാകാം ജീവനൊടുക്കിയതെന്ന നിഗമനത്തിലാണു പൊലീസ്. തൃക്കാക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി.എസ്.അബ്ദുൽ ഖാദറിന്റെ മകനാണ് സിയാദ്. ഭാര്യ: സുഹറ. മക്കൾ: ഫസലു റഹ്മാൻ, ഫയാസ്. മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ഇന്നു 12ന് പടമുകൾ ജുമാ മസ്ജിദിൽ.                         

Related post